മാറംപള്ളി എം.ഇ.എസ്. കോളേജ് റിസർച്ച് സെന്റർ ഉദ്ഘാടനം എം.ജി. യൂണിവേഴ്സിറ്റി വി.സി. നിർവ്വഹിച്ചു.
മാറംപള്ളി എം.ഇ.എസ്. കോളേജ് കംപ്യൂട്ടർ സയൻസ് & അലയ്ഡ് ഏരിയാസ് ഇൻ ഇലക്ട്രോണിക്സ് റിസർച്ച് സെന്റർ ഉദ്ഘാടനം നവംബർ 9 ബുധനാഴ്ച രാവിലെ 9 ന് ബഹു. എം.ജി. യുണവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് നിർവ്വഹിച്ചു. ചടങ്ങിൽ സിൻഡിക്കേറ്റ് മെമ്പർമാരായ പ്രൊഫ. ഹരികൃഷ്ണൻ പി., ഡോ. ഷാജില ബീവി എസ്., ഡോ. സുധാകരൻ കെ.എം., കേരള സർക്കാർ ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ. മുഹമ്മദ് ഹാരിസ്, കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ. അബുൽ ഹസൻ , സെക്രട്ടറി എം.എ. മുഹമ്മദ്, ട്രഷറർ ടി.എം. സക്കീർ ഹുസൈൻ, വൈസ് പ്രിൻസിപ്പാൾ ഡോ. ജാസ്മിൻ പി.എം., എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലി ഖാൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുഹൈലുറഹ്മാൻ എന്നിവർ പങ്കെടുത്തു.
എക്സാമിനേഷൻ ഹാൾ, കെമിസ്ട്രി ലാബ്, ആഡ് ഒാൺ കോഴ്സുകൾ, ഇൻക്യുബേഷൻ സെന്റർ വൈബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും ഗൈഡ്ഷിപ്പ് കിട്ടിയ അദ്ധ്യാപകരെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ് സ്വാഗതവും ഡോ. ലീന സി ശേഖർ നന്ദിയും പറഞ്ഞു.