എം.ഇ.എസ്. കോളേജ് മാറംപള്ളിക്ക് ഐ.എസ്.ഒ. 9001:2015 അംഗീകാരം ലഭിച്ചു. കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ഐ.എസ്.ഒ. ലീഡ് ഓഡിറ്റർ ശ്രീ. മുരളി കൃഷ്ണൻ അംഗീകാര പത്രം കൈമാറി. കഴിഞ്ഞ 25 വർഷക്കാലമായി കോളേജിന്റെ സമസ്ത മേഖലയിലുള്ള മികവിന്റെ അംഗീകാരമാണിതെന്ന് അംഗീകാര പത്രം ഏറ്റുവാങ്ങിയ ശേഷം കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ. എം.എ. മുഹമ്മദ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എം.ഇ.എസ്. മാറംപള്ളി കോളേജിന് കിട്ടിയ ഈ അംഗീകാരം കോളേജിന്റെ വളർച്ചക്കും പുരോഗമനപരമായ പ്രവർത്തനങ്ങൾക്കും വലിയൊരു മുതൽക്കൂട്ടാകുമന്ന് കോളേജ് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജാസ്മിൻ പി.എം., ഐ മാറ്റ് ഡയറക്ടർ ഡോ. ജുബൽ മാത്യു എന്നിവർ സംബന്ധിച്ചു.