ആലുവ/പെരുമ്പാവൂർ: മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ പി.ജി. പരീക്ഷകളിൽ ഒന്നാം റാങ്കടക്കം വിവിധ റാങ്കുകളുടെ തിളക്കവുമായി മാറംപള്ളി എം.ഇ.എസ്. കോളേജ്. എം.എസ്.സി. ഇലക്ട്രോണിക്സിൽ ആൻ മറിയ ഫിലിപ്പ്, എം.എസ്.സി. കമ്പ്യൂട്ടർ സയൻസിൽ ബുഷറമോൾ പി.എൻ., എം.എസ്.സി. ബയോകെമിസ്ട്രിയിൽ നന്ദന ഹരികുമാർ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. എം.എസ്.സി. ഇലക്ട്രോണിക്സിൽ അമൃത ജിനേഷ് (മൂന്നാം റാങ്ക്), അർച്ചന അവിയൻ (പത്താംറാങ്ക്), എം.എസ്.സി. കമ്പ്യൂട്ടർ സയൻസിൽ സുമയ്യ മോൾ കെ.എസ്. (മൂന്നാം റാങ്ക്). എം.എസ്.സി. മൈക്രബോയോളജിയി അഭിജിത്ത് എബ്രഹാം (അഞ്ചാം റാങ്ക്), ഷഹ് മ ആർ.എം. (ആറാം റാങ്ക്), അൽഫി മോൾ പി.എസ്. (ഏഴാം റാങ്ക്), എം. എച്ച്.ആർ.എം. ൽ ആലിയ ജലാൽ (എട്ടാം റാങ്ക്) എന്നിവരാണ് മറ്റ് റാങ്ക് ജേതാക്കൾ.