മാറംപള്ളി എം.ഇ.എസ് കോളേജിൽ രണ്ട് ദിവസമായി നടന്ന സ്പോർട്സ് മീറ്റ് പ്രശസ്ത സ്പോർട്സ് കമന്റേറ്ററും കോളമിസ്റ്റുമായ ഷൈജു ദാമോദരൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മീറ്റുകൾ ക്യാമ്പസുകളിൽ സൗഹൃദം ഊട്ടിയുറപ്പിക്കുമെന്നും ഞാൻ ജയിക്കുമെന്നല്ല നമ്മൾ ജയിക്കുമെന്നുള്ള സന്ദേശം കുട്ടികളിൽ പകർന്ന് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ചെയർമാൻ അഡ്വ. എ.എ. അബുൽ ഹസൻ, സെക്രട്ടറി എം.എ.മുഹമ്മദ്, ട്രഷറർ ടി.എം. സക്കീർ ഹുസൈൻ, വൈസ് പ്രിൻസിപ്പാൾ ഡോ. ജാസ്മിൻ പി.എം., ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഹനീഫ കെ.ജി., യൂണിയൻ ചെയർമാൻ നാദിർ നാസർ, സ്പോർട്സ് സെക്രട്ടറി മുഹമ്മദ് റിസ്വാൻ, ജനറൽ സ്പോർട്സ് ക്യാപ്റ്റൻ ബാസിത് ബഷീർ എന്നിവർ പങ്കെടുത്തു.